പത്തനംതിട്ട ജില്ലയില്‍ എല്ലാ പഞ്ചായത്തുകളിലും റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തും

പത്തനംതിട്ട ജില്ലയില്‍ സെപ്റ്റംബര്‍ ഏഴു മുതല്‍ സെന്റിനല്‍ സര്‍വലൈന്‍സിന്റെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കൊല്ലം ജില്ലയില്‍ അധികം രോഗബാധിതര്‍ കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലാണ്. തിരുവനന്തപുരത്തു നിന്നും രാത്രി കൊല്ലം തീരക്കടലില്‍ വള്ളങ്ങളിലെത്തി ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം നടത്തിയത് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്് കോസ്റ്റല്‍ പൊലീസ് സേനകളുടെ സംയുക്ത പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചു. കൊവിഡ് പോസിറ്റീവ് ആകുന്ന കുടുംബങ്ങളിലെ രോഗബാധിതരല്ലാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക കേന്ദ്രങ്ങളില്‍ സംരക്ഷണ സൗകര്യം ഒരുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – Rapid antigen testing in Pathanamthitta district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here