വെഞ്ഞാറമൂട്ടിൽ രമ്യാ ഹരിദാസിന് കരിങ്കൊടി; പ്രതിഷേധം അടൂർ പ്രകാശിന്റെ വാഹനമെന്ന് തെറ്റിദ്ധരിച്ച്

ഇരട്ടക്കൊലപാതകം നടന്ന വെഞ്ഞാറമൂട്ടിൽ രമ്യാ ഹരിദാസ് എംപിക്ക് നേരെ എസ്എഫ്‌ഐ പ്രവർത്തകർ കരിങ്കൊടി വീശി. സംഭവത്തിൽ എസ്എഫ്‌ഐ ഏരിയാ സെക്രട്ടറിയെ പൊലീസ് പിടികൂടി. വെഞ്ഞാറമൂട്ടിൽ എസ്എഫ്‌ഐ ധർണക്കിടെയാണ് അതുവഴി പോയ രമ്യ ഹരിദാസിന്റെ വാഹനത്തിന് നേരെ പ്രവർത്തകർ കരിങ്കൊടി വീശിയത്. എംപി എന്ന ബോർഡ് കണ്ട് അടൂർ പ്രകാശിന്റെ വാഹനമെന്ന് കരുതിയായിരുന്നു രമ്യ ഹരിദാസിന് നേരെ പ്രതിഷേധം.
Read Also : വെഞ്ഞാറമൂട്ടിലേത് ആർഎസ്എസ് മോഡൽ ആസൂത്രിത കൊലപാതകം: പി ജയരാജൻ
അതേസമയം സിപിഐ നേതാവും റവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖരൻ കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി അൻസാർ ബന്ധുവീട്ടിൽ നിന്ന് പിടിയിലായി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കൂടാതെ കൊലപാതകങ്ങൾക്ക് പിന്നിൽ സിപിഐഎം പ്രവർത്തകരെന്ന ആരോപണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.
Story Highlights – ramya haridas, adoor prakash, venjaramood murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here