കൊവിഡ് രോഗിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർ കൊലക്കേസ് പ്രതി

കൊവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽവച്ച് പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവർ നൗഫൽ കൊലക്കേസ് കേസ് പ്രതി. 2018 ൽ ഇയാൾക്കെതിരെ 308 പ്രകാരം കേസ് എടുത്തിരുന്നു. ഇതിന് ശേഷമാണ് ഇയാൾ ആംബുലൻസ് ഡ്രൈവറായതെന്ന് പത്തനംതിട്ട എസ്പി കെ ജി സൈമൺ പറഞ്ഞു.
ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നലെ തന്നെ പ്രതിയെ പിടികൂടി. കൊവിഡ് പരിശോധനക്ക് ശേഷം കൂടുതൽ ചോദ്യം ചെയ്യലടക്കം നടക്കുമെന്നും പൊലീസ് വിശദീകരിച്ചു. സംഭവത്തിന് പിന്നാലെ നൗഫലിനെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ ആരോഗ്യമന്ത്രി കെ കെ ശൈലജ നിർദേശിച്ചു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Read Also : കൊവിഡ് ബാധിച്ച യുവതിക്ക് ആംബുലൻസിൽ ക്രൂര പീഡനം; ഡ്രൈവർ പിടിയിൽ
പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടി അടൂരുള്ള ബന്ധു വീട്ടിലായിരുന്നു താമസം. പെൺകുട്ടിക്കും കൊവിഡ് പോസിറ്റീവ് ആയതോടെ ആംബുലൻസിൽ പന്തളത്തേക്ക് മാറ്റുകയായിരുന്നു. ആംബുലൻസിൽ പെൺകുട്ടിക്കൊപ്പം കൊവിഡ് രോഗിയായ 40 വയസുകാരിയായ സ്ത്രീ കൂടിയുണ്ടായിരുന്നു. ഇവരെ കോഴഞ്ചേരിയിലെ ജനറൽ ആശുപത്രിയിൽ ഇറക്കിയ ശേഷമാണ് പെൺകുട്ടിയെ പന്തളത്തേക്ക് കൊണ്ടുപോയത്. ഈ സമയം പെൺകുട്ടി ആംബുലൻസിൽ തനിച്ചായിരുന്നു. ആംബുലൻസ് ഒരു ഗ്രൗണ്ടിൽ നിർത്തിയിട്ടശേഷമാണ് പീഡിപ്പിച്ചത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ആശുപത്രിയിലെത്തിച്ച ശേഷം പെൺകുട്ടി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായത്.
Story Highlights – Rape, Covid patient, Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here