Advertisement

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

September 6, 2020
1 minute Read

സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 65 വയസായിരുന്നു. കാസർഗോഡ് ഉപ്പള സ്വദേശി മൊയ്തീനാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് അന്ത്യം.

Read Also : കൊവിഡ് ബാധിച്ച യുവതിക്ക് ആംബുലൻസിൽ ക്രൂര പീഡനം; ഡ്രൈവർ പിടിയിൽ

കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു മൊയ്തീൻ. പ്രമേഹവും വൃക്ക സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവാകുന്നത് കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ വച്ചാണ്. പിന്നീട് 3ാം തിയതിയാണ് പരിയാരം മെഡിക്കൽ കോളജിലേക്ക് രോഗിയെ മാറ്റുന്നത്. കടുത്ത ന്യുമോണിയയും ഉണ്ടായിരുന്നു. കാസർഗോട്ട് കൊവിഡ് ബാധയെ തുടർന്നുള്ള മരണസംഖ്യ ഉയരുന്നത് ആശങ്കയുളവാക്കുന്നതാണ്.

Story Highlights covid death, kasargod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top