എടനീർ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി വിട വാങ്ങി

എടനീർ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി (79) സമാധിയായി. കാസർഗോഡ് മഠത്തിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം.

1971ൽ കേരള സർക്കാർ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ചത് കേശവാനന്ദ ഭാരതിയാണ്. അത് സ്വതന്ത്ര ഇന്ത്യയിലെ സുപ്രധാനമായ ഒരു ഭരണ ഘടനാകേസ് ആയിമാറി. സ്വത്തവകാശം മൗലികാവകാശമാണോ എന്ന തർക്കം ഈ കേസിൽ പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യുവാനുള്ള അധികാരത്തെ സംബന്ധിച്ച പരിശോധനയായി പരിണമിച്ചു.

Read Also : ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയതിലെ അവകാശവാദം: സിപിഐഎം – സിപിഐ തര്‍ക്കം മുറുകുന്നു

ഭൂപരിഷ്‌കരണ നിയമപ്രകാരം കാസർഗോഡിന് സമീപമുള്ള എടനീർ മഠത്തിന്റെ സ്വത്തുക്കൾ കേരള സർക്കാർ ഏറ്റെടുത്തതായിരുന്നു കേസിന്റെ തുടക്കം. മഠാധിപതിയായിരുന്ന സ്വാമി കേശവാനന്ദഭാരതി ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുകയും ഭൂപരിഷ്‌കരണ നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുകയും ചെയ്തു.

കേസിൽ വിധി പറഞ്ഞുകൊണ്ട് പൊതുആവശ്യങ്ങൾക്ക് വേണ്ടിയും ഭരണഘടനയുടെ ഭാഗം നാലിൽ പറയുന്ന നിർദേശക തത്ത്വങ്ങളുടെ നടപ്പാക്കലിനായും രാഷ്ട്രത്തിന് സ്വത്തവകാശം എന്ന മൗലികാവകാശത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് കോടതി വിധിച്ചു.

അതേസമയം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളായ, ജനാധിപത്യം, ഫെഡറൽ സ്വഭാവം തുടങ്ങിയവയിൽ മാറ്റം വരുത്താനുള്ള അധികാരം പാർലമെന്റിന് ഇല്ലെന്നും കണ്ടെത്തി. 68 ദിവസം നീണ്ടുനിന്ന വാദം നയിച്ചവരിൽ പ്രമുഖൻ നാനി പാൽഖിവാലാ ആയിരുന്നു. 13 സുപ്രിംകോടതി ജഡ്ജിമാരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് കേസ് കേട്ടത്.

ഇന്ത്യയുടെ പാർലമെന്റിന് ഭരണഘടനാഭേദഗതിയാവാം പക്ഷേ അത് ഭരണഘനയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റിമറിച്ചുകൊണ്ടാവരുത് എന്ന വിധി പ്രഖ്യാപനത്തിലേക്ക് സുപ്രിം കോടതി എത്തുകയും ചെയ്തതാണ് ഈ കേസിന്റെ സവിശേഷത. ഇന്നും നിയമക്ലാസുകളിൽ കേസ് പഠനവിഷയമാണ്.

Read Also : keshavananda bharati, obituary

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top