കാണികളുടെ അവഹേളനമില്ലാതെ ആദ്യമായി ഇംഗ്ലണ്ടിൽ കളിച്ചു; ഡേവിഡ് വാർണർ

കാണികളുടെ അവഹേളനമില്ലാതെ ആദ്യമായി ഇംഗ്ലണ്ടിൽ കളിക്കാനായി എന്ന് ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20ക്ക് ശേഷമാണ് വാർണർ ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയത്. കൊവിഡ് പശ്ചാത്തലത്തിൽ ഒഴിഞ്ഞ സ്റ്റേഡിയത്തിലാണ് മത്സരം നടത്തിയത്. ഇതിനു പിന്നാലെയാണ് വാർണറുടെ പ്രതികരണം.
“ഇത് ആദ്യമായാണ് ഇംഗ്ലണ്ടിലെത്തി അവഹേളനം ഏൽക്കാത്തത്. അത് നന്നായി തോന്നി.”- മത്സരശേഷം വാർണർ പറഞ്ഞു. ഇംഗ്ലണ്ട് ആരാധകക്കൂട്ടമായ ബാർമി ആർമി സാൻഡ് പേപ്പർ ഇൻസിഡൻ്റിനു ശേഷം സ്മിത്തിനെയും വാർണറിനെയും രൂക്ഷമായി ട്രോൾ ചെയ്യാറുണ്ടായിരുന്നു.
Read Also : മുംബൈയും ചെന്നൈയും ഉദ്ഘാടന മത്സരത്തിൽ കൊമ്പുകോർക്കും; ഐപിഎൽ മത്സരക്രമം പുറത്തിറക്കി ബിസിസിഐ
ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് രണ്ട് റൺസിൻ്റെ ആവേശ ജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 7 വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്ത ഇംഗ്ലണ്ടിനു മറുപടിയായി 6 വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനേ ഓസ്ട്രേലിയക്ക് സാധിച്ചുള്ളൂ. 14.1 ഓവറിൽ 12/1 എന്ന നിലയിൽ നിന്നാണ് ഓസ്ട്രേലിയ അവിശ്വസനീയ തോൽവി വഴങ്ങിയത്. വെറും 24 റൺസിനാണ് ഓസ്ട്രേലിയയുടെ അവസാന അഞ്ച് വിക്കറ്റുകൾ വീണത്. 66 റൺസെടുത്ത ഡേവിഡ് മലൻ ഇംഗ്ലണ്ടിനായും 58 റൺസെടുത്ത ഡേവിഡ് വാർണർ ഓസ്ട്രേലിയക്കായും ടോപ്പ് സ്കോറർമാരായി.
Story Highlights – For the first time, I wasn’t abused in England: David Warner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here