വിപ്പ് പാലിക്കാത്ത എംഎല്‍എമാര്‍ക്കെതിരെ നടപടി; അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കും

അവിശ്വാസ പ്രമേയത്തില്‍ നിന്നും രാജ്യസഭാ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാന്‍ നല്‍കിയ വിപ്പ് പാലിക്കാത്ത എംഎല്‍എമാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജോസ് കെ. മാണി. ഇവരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കും. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ജോസ് കെ. മാണി.
എംഎല്‍എമാരുടെ വിപ്പ് സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യാനാണ് കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചുചേര്‍ത്തത്. കഴിഞ്ഞ 24 ാം തിയതി നിയമസഭയില്‍ അവിശ്വാസ പ്രമേയവും രാജ്യസഭാ വോട്ടെടുപ്പും ഉണ്ടായി. അതില്‍ നിന്ന് വിട്ടുനില്‍ക്കുവാന്‍ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ആ വിപ്പ് ചിലര്‍ ലംഘിച്ചു. പി.ജെ. ജോസഫും, മോന്‍സ് ജോസഫ് എംഎല്‍എയും വിപ്പ് ലംഘിച്ചു. അവരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കും.
കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. അയോഗ്യരാക്കണം എന്ന തീരുമാനമാണ് പാര്‍ട്ടി എടുത്തിരിക്കുന്നത്. ആ സാഹചര്യത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കും. റോഷി അഗസ്റ്റിന്‍ നടപടി ക്രമങ്ങള്‍ അനുസരിച്ച് രണ്ട് എംഎല്‍എമാര്‍ക്കെതിരെ സ്പീക്കര്‍ക്ക് പരാതി കൊടുക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.
Story Highlights – kerala congress steering committee meet, Jose k mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here