തെരഞ്ഞെടുപ്പ് ഉണ്ടാകില്ല; പുനഃസംഘടനയുമായി മുന്നോട്ട് പോകാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം

sonia gandhi gets award

സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന വിമതരുടെ നിർദേശം അവഗണിച്ച് പുനഃസംഘടനയുമായി മുന്നോട്ട് പോകാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം കോൺഗ്രസിൽ ഇപ്പോൾ ഇല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനമെടുത്തത്. സംസ്ഥാന- പ്രദേശിക തലങ്ങളിലെ സമിതികൾ അടക്കമാകും വരുംദിവസങ്ങളിൽ പുനഃസംഘടിപ്പിക്കുക.

മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം സംഘടനാ തെരഞ്ഞെടുപ്പ് നടക്കണം എന്നും പാർട്ടിയിൽ മുഴുവൻ സമയ നേതൃത്വം വേണം എന്നും ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശം ഇപ്പോൾ അംഗീകരിക്കുന്നത് ആത്മഹത്യാപരമാകും എന്നാണ് പാർട്ടിയിലെ സംഘടനാ വിഭാഗത്തിന്റെ നിലപാട്.

Read Also : കേരളാ കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി യോഗം നാളെ

സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയാൽ പാർട്ടിയിൽ വലിയ വിഭാഗീയതയാകും പിന്നീട് ഉണ്ടാകുകയെന്നാണ് പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്. വരുന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇത് തിരിച്ചടി നൽകും. അതുകൊണ്ട് ജൂൺ വരെയെങ്കിലും സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാകില്ല. സംഘടന ഘടകത്തിന്റെ നിലപാടിന്റെ അടിസ്ഥാനത്തിൽ ഇതിനായുള്ള നിർദേശം തത്കാലം ഉപേക്ഷിക്കാനാണ് സോണിയാ ഗാന്ധിയുടെ തീരുമാനം. ഇക്കാര്യം ഗുലാം നബി ആസാദിനെ സോണിയാ ഗാന്ധി ദൂതൻ മുഖേന അറിയിച്ചു.

ദേശീയ സംസ്ഥാന തലത്തിൽ സംഘടനയെ പുനരുജ്ജീവിപ്പിക്കാൻ പുനഃസംഘടനാനടപടികളിലൂടെയേ സാധിക്കൂ എന്നാണ് അധ്യക്ഷയുടെ നിലപാട്. വരുംദിവസങ്ങളിൽ ഇതിനായുള്ള നടപടികളും പ്രഖ്യാപനവും ഉണ്ടാകും.

Story Highlights sonia gandhi, indian national congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top