ചവറയിൽ യുഡിഎഫ് പ്രചാരണത്തിന് തുടക്കം; ഷിബു ബേബി ജോണിന് സ്വീകരണം ഒരുക്കി പ്രവർത്തകർ

ചവറ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രചരണത്തിന് തുടക്കം കുറിച്ചു. മണ്ഡലത്തിൽ എത്തിയ ഷിബു ബേബി ജോണിന് പ്രവർത്തകരുടെ ആവേശകരമായ സ്വീകരണം. വിജയൻ പിള്ളയുടെ മകനുൾപ്പെടെ ആറുപേരാണ് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടികയിലുള്ളത്.

സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപേ മണ്ഡലത്തിൽ സജീവമാവുകയാണ് ഷിബു ബേബിജോൺ. മണ്ഡലത്തിലെത്തിയ ഷിബുവിന് പ്രവർത്തകർ ആവേശകരമായ സ്വീകരണം ഒരുക്കി. പ്രചാരണ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കാൻ ഡിസിസി ഓഫീസിൽ വച്ച് യുഡിഎഫ് ജില്ലാ നേതൃയോഗം ചേർന്നു. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മാത്രമേ പ്രചാരണത്തിൽ സജീവമാകൂ എന്ന് ഷിബു ബേബി ജോൺ പ്രതികരിച്ചു.

Read Also :ചവറയില്‍ ഷിബു ബേബി ജോണ്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

എൽഡിഎഫ് സ്ഥാനാർത്ഥിയായി മുൻ എംഎൽഎ വിജയൻ പിള്ളയുടെ മകൻ ഡോ. വി സുജിത്ത് എത്തുമെന്നാണ് സൂചന. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സ്ഥാനാർത്ഥിയെ കണ്ടെത്താൻ ബിജെപി ബിഡിജെഎസ് നേതൃയോഗം കൊല്ലത്ത് തുടരുകയാണ്.

Story Highlights chavara by election, UDF, Shibu baby john

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top