‘നട്ടാൽ കുരുക്കാത്ത നുണ പ്രചാരണം’; അനിൽ അക്കരെക്കെതിരെ മന്ത്രി എ സി മൊയ്തീൻ

a c moideen

ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമാണ അഴിമതിയിൽ അനിൽ അക്കര എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് മന്ത്രി എസി മൊയ്തീൻ. ഒരു തെളിവുമില്ലാതെയാണ് ആരോപണങ്ങളെന്നും കോൺഗ്രസ് നേതാക്കൾ പോലും പിന്തുണച്ചില്ലെന്നും മന്ത്രി പറഞ്ഞു.

ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് അപകീർത്തി പെടുത്തിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് മന്ത്രി എ സി മൊയ്തീൻ അനിൽ അക്കര എംഎൽഎക്ക് വക്കീൽ നോട്ടീസ് അയച്ചത്. നിയമസഭയിൽ അവിശ്വാസ പ്രമേയ സമയത്ത് പ്രതിപക്ഷത്ത് നിന്ന് ഒരാൾ പോലും ആക്ഷേപം ഉന്നയിച്ചില്ലെന്നും അനിൽ അക്കര എം.എൽ.എ നട്ടാൽ കുരുക്കാത്ത നുണ പറയുകയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം ആരോപണങ്ങൾ നിയമപരമായി തെളിയിക്കുമെന്ന് അനിൽ അക്കര എംഎൽഎ പ്രതികരിച്ചു.

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമാണത്തിൽ ഇടനിലക്കാരനായി മന്ത്രി എസി മൊയ്തീൻ അഴിമതി നടത്തിയെന്നും കമ്മീഷൻ വാങ്ങിയെന്നുമായിരുന്നു അനിൽ അക്കരയുടെ ആരോപണം.

Story Highlights A C Moideen, Life mission project, Anil Akkare

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top