അടുത്ത വർഷവും രാജ്യത്ത് കൊവിഡ് രോഗവ്യാപനം തുടർന്നേക്കും : എയിംസ്
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കൊവിഡ് രോഗത്തിന്റെ രണ്ടാംഘട്ട വ്യാപനമാണ് ഉണ്ടാകുന്നതെന്ന മുന്നറിയിപ്പുമായി എയിംസ്. അടുത്ത വർഷവും രാജ്യത്ത് കൊവിഡ് രോഗവ്യാപനം തുടർന്നേക്കുമെന്ന് ഡയറക്ടർ ഡോ. രൺദീഗപ് ഗുലേറിയ.
രാജ്യത്ത് കൊവിഡ് കേസുകൾ ദിനംപ്രതി വർധിച്ചുവരുന്ന പ്രവണത വിരൽചൂണ്ടുന്നത് അതിലേക്കാണെന്ന് എയിംസ് അധികൃതർ പറയുന്നു. കൊവിഡിനെതിരെ ജാഗ്രത പുലർത്തുന്നതിൽ ജനങ്ങൾക്കുണ്ടായ അലംഭാവമാണ് രണ്ടാംഘട്ട വ്യാപനത്തിലേക്ക് നയിക്കുന്ന ഘടകങ്ങളിൽ ഒന്ന്.
രോഗവ്യാപനം കുറഞ്ഞ് തുടങ്ങുന്നതിനു മുമ്പ് രാജ്യത്ത് രോഗികളുടെ എണ്ണം വർധിച്ചേക്കാമെന്നും എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം പിന്നിട്ടു. മരണസംഖ്യ 70,000 കടന്നു. മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, ഉത്തർപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. മഹാരാഷ്ട്രയിൽ മാത്രം രോഗികളുടെ എണ്ണം 9 ലക്ഷം കടന്നിട്ടുണ്ട്.
Story Highlights – covid to be in india in next year too says aiims
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here