ബംഗളൂരു മയക്കു മരുന്ന് കേസ്; സ്വർണക്കടത്ത് കേസിലെ പ്രതികളെ ജയിലിൽ ചോദ്യം ചെയ്യാൻ കസ്റ്റംസ്

ബംഗുളൂരു മയക്കു മരുന്ന് കേസുമായി ബദ്ധപ്പെട്ട് സ്വർണക്കടത്ത് കേസിലെ ആറ് പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി. എറണാകുളം എക്കണോമിക്‌സ് ഒഫൻസ് കോടതിയാണ് ചോദ്യം ചെയ്യാൻ അനുമതി നൽകിയത്. മയക്കു മരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ഫോണിൽ സ്വർണക്കടത്ത് കേസിലെ ടി കെ റമീസിന്റെ നമ്പർ കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. സ്വർണ കള്ളക്കടത്ത് കേസിലെ നാല് പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ട് നൽകി.
ബംഗളൂരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളെ ജയിലിൽ ചോദ്യം ചെയ്യാൻ കസ്റ്റംസ് അനുമതി തേടിയിരുന്നു. സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരൻ കെ ടി റമീസിനെ കൂടാതെ മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, ഹംജദ് അലി, സെയ്ത് അലവി, അബ്ദു പി ടി, ഹംസത്ത് അബ്ദുസലാം എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. മയക്കു മരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന്റെ ഫോണിൽ സ്വർണക്കടത്ത് കേസിലെ പ്രതിയുടെ ഫോൺ നമ്പറുണ്ടായിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് വ്യക്തത വരുത്താനാണ് കസ്റ്റംസിന്റെ നീക്കം. അതേസമയം തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ നാലു പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.
ജിഫ്സൽ സി വി, അബൂബക്കർ പഴേടത്ത്, മുഹമ്മദ് അബ്ദു ഷമീം, അബ്ദുൽ ഹമീദ് പി എം എന്നിവരെ ആണ് കസ്റ്റഡിയിൽ വിട്ടത്. അബൂബക്കറിനെ ബുധനാഴ്ച വരെയും മറ്റു പ്രതികളെ വെള്ളിയാഴ്ച വരെയുമാണ് കസ്റ്റഡിയിൽ വിട്ടത്.
ഭീകര പ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകിയിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് എൻഐഎ കോടതിയെ അറിയിച്ചു.
Story Highlights – Bengaluru drug mafia case, gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here