ഹൈപ്പർ സോണിക് മിസൈൽ ക്ലബ്ബിൽ ഇനി മുതൽ ഇന്ത്യയും

ലോകത്തെ ഹൈപ്പർ സോണിക് മിസൈൽ ക്ലബ്ബിൽ ഇനി മുതൽ ഇന്ത്യയും. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെയാണ് ഇന്ത്യയുടെ ഈ നേട്ടം. സോണിക് മിസൈലുകൾ വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ.

ഒഡിഷയിലെ ബലോസോറിലെ എ.പി.ജെ. അബ്ദുൾ കലാം ടെസ്റ്റിംഗ് റേഞ്ചിൽ ഇന്ന് രാവിലെ 11.3 ഓടോയാണ് ഡിആർഡിഒ വികസിപ്പിച്ച ഹൈപ്പർ സോണിക് ടെസ്റ്റ് ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ അഗ്‌നി മിസൈൽ ബൂസ്റ്റർ ഉപയോഗിച്ച് പരീക്ഷിച്ചത്.

സെക്കന്റിൽ രണ്ട് കിലോ മീറ്ററിലധികം സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഹൈപ്പർ സോണിക് മിസൈലുകൾ. വിജയകരമായ ഈ മിസൈൽ പരീക്ഷണത്തിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഡിആർഡിഒ ഹൈപ്പർ സോണിക് മിസൈലുകൾ വികസിപ്പിക്കാനുള്ള ശേഷിയാണ് നേടിയെടുത്തിരിക്കുന്നത്.

പരീക്ഷണത്തിന് നേതൃത്വം നൽകിയ ഡിആർഡിഒ തലവൻ സതീഷ് റെഡ്ഡിയ്ക്കും മറ്റു ശാസ്ത്രജ്ഞർക്കും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ‘ആത്മനിർഭർ ഭാരത്’ പൂർത്തീകരിക്കുന്നതിൽ ഏറ്റവും നാഴികകല്ലായ നേട്ടമാണിതെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights India is now in the Hypersonic Missile Club

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top