ക്വാറന്റീനിലിരുന്ന യുവതി പീഡനത്തിനിരയായ സംഭവം; ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ
തിരുവനന്തപുരത്ത് ക്വാറന്റീനിലിരുന്ന യുവതി പീഡനത്തിനിരയായ സംഭവത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ. കുളത്തൂപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപിനെയാണ് അറസ്റ്റ് ചെയ്തത്. പാങ്ങോട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Read Also :കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചതായി പരാതി
മലപ്പുറത്ത് ജോലി ചെയ്തിരുന്ന യുവതി നാട്ടിലെത്തി ക്വാറന്റീനിൽ കഴിഞ്ഞുവരികയായിരുന്നു. ക്വാറന്റീൻ പൂർത്തിയാക്കിയശേഷം ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. സർട്ടിഫിക്കറ്റ് വാങ്ങാൻ വീട്ടിലേക്ക് വരാനായിരുന്നു ആരോഗ്യപ്രവർത്തകൻ പറഞ്ഞത്. സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയപ്പോൾ പീഡിപ്പിച്ചുവെന്നാണ് പൊലീസിൽ നൽകിയിരിക്കുന്ന പരാതി. സംഭവത്തിൽ പാങ്ങോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Story Highlights – Coronavirus, Quarantine, Junior health inspector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here