അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ സ്വയം നിരീക്ഷണത്തിൽ

അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കെ കെ വേണുഗോപാൽ നിരീക്ഷണത്തിൽ പോയത്.

Read Also :മുതിർന്നവർക്ക് മാസ്‌ക് അടക്കം ഉറപ്പാക്കണമെന്ന ഉത്തരവ് നടപ്പാക്കിയോ? സംസ്ഥാനങ്ങളോട് വിശദീകരണം തേടി സുപ്രിംകോടതി

അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.സി. രാജു സുപ്രംകോടതിയെ അറിയിച്ചതാണ് ഇക്കാര്യം. ഒരു കേസ് മാറ്റിവയ്ക്കാൻ അഭ്യർത്ഥിക്കുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതേ തുടർന്ന് കേസ് പരിഗണിക്കുന്നത് സെപ്തംബർ പതിനഞ്ചിലേക്ക് മാറ്റി.

Story Highlights attorney general, k k venugopal, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top