കാസർഗോട്ട് ഭർത്താവിന്റെ മർദ്ദനമേറ്റ് ഭാര്യ മരിച്ചു

കാസർഗോഡ് പെർളയിൽ ഭർത്താവിന്റെ മർദ്ദനമേറ്റ് ഭാര്യ മരിച്ചു. അജിനടുക്ക സ്വദേശി സുശീല(38) ആണ് ഭർത്താവ് ജനാർദ്ദനയുടെ മർദനമേറ്റ് മരിച്ചത്. ജനാർദ്ദനയെ പൊലീസ് പിടികൂടി. മദ്യ ലഹരിയെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. മദ്യ ലഹരിയെ തുടർന്ന് ഭാര്യയെ മർദ്ദിച്ച വീഴ്ത്തിയ ജനാർദ്ദന വീടിന്റെ വാതിൽ അടച്ച് പുറത്തേക്ക് പോകുകയായിരുന്നു. ഏറെ വൈകിയ ശേഷം അയൽവാസിയും ബന്ധുവായ സ്ത്രീയും വന്ന് നോക്കുമ്പോഴാണ് രക്തം വാർന്ന നിലയിൽ സുശീലയെ കാണുന്നത്. തുടർന്ന് പൊലീസെത്തി സുശീലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Story Highlights Kasargod: His wife died after being beaten by her husband

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top