കൊവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; അന്വേഷണത്തിന് 10 അംഗ സംഘത്തെ നിയോഗിച്ചു

കൊവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ് അന്വേഷണത്തിന് 10 അംഗ സംഘത്തെ നിയോഗിച്ചു. അടൂർ ഡിവൈഎസ്പി ആർ ബിനുവിനാണ് അന്വേഷണചുമതല. കേസിലെ പ്രതി കായംകുളം സ്വദേശി നൗഫലിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് പത്തനംതിട്ട ജില്ലാ കോടതിയിൽ അന്വേഷണ സംഘം അപേക്ഷ നൽകി. അതേസമയം, ജില്ലാ മെഡിക്കൽ ഓഫീസർ സംഭവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറി.

20കാരിയെ ആംബുലൻസിൽ പീഡിപ്പിച്ച പ്രതി കായംകുളം സ്വദേശി നൗഫലിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവും വിശദമായി അന്വേഷിക്കും. കൊട്ടാരക്കര സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ രണ്ട് ദിവസത്തിനുള്ളിയിൽ കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പ്രതിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പിസിആർ പരിശോധനയ്ക്കായും സ്രവം ശേഖരിച്ചിരുന്നു. 2 ദിവസത്തിനുള്ളിൽ ഇതിന്റെ ഫലം ലഭ്യമാകും.

പെൺക്കുട്ടിക്കൊപ്പം അടൂരിൽ നിന്ന് കോഴഞ്ചേരിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോയ വീട്ടമ്മയിൽ നിന്നും പൊലീസ് മൊഴിയെടുത്തു. എന്നാൽ, ഇവരിൽ നിന്നും അന്വേഷണത്തിന് സഹായകമായ കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ദേശീയ വനിതാ കമ്മീഷൻ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ദേശീയ പട്ടികജാതി, പട്ടിക വർഗ കമ്മീഷൻ എന്നിവർ പോലീസിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം ജില്ലാ മെഡിക്കൽ ഓഫീസർ സംഭവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറി.

Story Highlights Covid sick girl tortured in ambulance; A 10-member team was deployed to investigate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top