മലപ്പുറത്ത് കൊവിഡ് പ്രതിരോധത്തിന് പുതിയ മൊബൈൽ മെഡിക്കൽ സർവൈലൻസ് യൂണിറ്റുകൾ

മലപ്പുറത്ത് മൂന്ന് കൊവിഡ് അനുബന്ധ മൊബൈൽ മെഡിക്കൽ സർവൈലൻസ് യൂണിറ്റുകൾ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇവ മെഡിക്കൽ പരിശോധനയ്ക്കും ലാബ് പരിശോധനയ്ക്കും സൗകര്യമുള്ള അത്യാധുനിക യൂണിറ്റുകളാണ്.
കൊവിഡ് പ്രതിരോധത്തിന് നേരത്തെ രണ്ട് മൊബൈൽ മെഡിക്കൽ സർവൈലൻസ് യൂണിറ്റുകൾ അനുവദിച്ചതിന് പുറകേയാണ് പുതിയ മൂന്ന് മെഡിക്കൽ യൂണിറ്റ് അനുവദിച്ചിരിക്കുന്നത്. കേരള മെഡിക്കൽ സർവീസ് കോർപറേഷൻ വഴിയാണ് പദ്ധതി.
Read Also : മലപ്പുറത്ത് 187 പേർക്ക് കൊവിഡ്
ക്വാറന്റീനിലുള്ളവരുടെ മെഡിക്കൽ ആവശ്യങ്ങൾ ഈ യൂണിറ്റുകൾ വഴി നിർവഹിക്കാനാകും. ടെലി മെഡിസിന് ലിങ്കുമായി ബന്ധിപ്പിച്ച് അണുബാധ നിയന്ത്രണ മാർഗ നിർദേശങ്ങൾ പാലിച്ചാണ് യൂണിറ്റ് പ്രവർത്തിക്കുക. സാമ്പിൾ ശേഖരണം, സാധാരണ രോഗങ്ങൾക്കും വിട്ടുമാറാത്ത രോഗങ്ങൾക്കുമുള്ള പ്രതിരോധ സേവനങ്ങൾ, പ്രഥമ ശുശ്രൂഷ, റഫറൽ സേവനങ്ങൾ, കുടുംബാസൂത്രണ സേവനങ്ങൾ, പ്രസവത്തിന് മുമ്പും ശേഷവുമുള്ള പരിചരണം, രോഗപ്രതിരോധം, ദേശീയ ആരോഗ്യ പദ്ധതി നടപ്പാക്കൽ, ആരോഗ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പതിവ് ലാബ് പരിശോധന, വിട്ടുമാറാത്ത എല്ലാ രോഗങ്ങളുടെയും രോഗനിർണയം, പതിവ് ചികിത്സ, ഏതെങ്കിലും അടിയന്തര രോഗിയെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുക തുടങ്ങിയവ ലക്ഷ്യമാക്കിയാണ് യൂണിറ്റ് പ്രവർത്തിക്കുക.
തീരദേശമേഖലയിൽ സേവനം ലഭ്യമാകുന്ന രീതിയിൽ തിരൂർ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കാവുന്ന രീതിയിലും ആദിവാസി മേഖലയിൽ സേവനം ലഭ്യമാകത്തക്ക രീതിയിൽ നിലമ്പൂർ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ചും യൂണിറ്റുകൾ പ്രവർത്തിക്കും. മലപ്പുറം മഞ്ചേരി, പെരിന്തൽമണ്ണ, കൊണ്ടോട്ടി എന്നീ നഗര പ്രദേശങ്ങളിൽ സേവനം ലഭിക്കത്തക്ക രീതിയിൽ മഞ്ചേരി മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രീതിയിലും യൂണിറ്റുകൾ സജ്ജമാക്കി.
Story Highlights – malappuram covid surveillance units
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here