റോഡ് ആസിഡ് ഒഴിച്ച് നശിപ്പിക്കാൻ ശ്രമമെന്ന് മുഹമ്മദ് മുഹസിൻ എംഎൽഎ; പൊലീസ് അന്വേഷണം

തന്റെ മണ്ഡലത്തിലെ ഒരു പ്രധാന റോഡ് ആസിഡൊഴിച്ച് നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ച് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിൻ. ഓങ്ങല്ലൂർ-കാരക്കാട്-വാടാനം കുറുശി റോഡിൽ നിരന്തരമായി ആസിഡ് ഒഴിക്കുന്നത് റോഡിനെ തകർക്കാനുള്ള നിഗൂഢ ശ്രമത്തിന്റെ ഭാഗമാണെന്നും മുഹമ്മദ് മുഹസിൻ പറയുന്നു.

ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നശേഷം റബറൈസ് ചെയ്ത റോഡ് തകർക്കാനുള്ള ബോധപൂർവമായ ഉദ്ദേശത്തോടെ നടത്തുന്ന ഇത്തരം പ്രവൃത്തികൾ വളരെ ദൗർഭാഗ്യകരമാണെന്നും എംഎൽഎ വ്യക്തമാക്കി. റോഡിൽ സ്ഥിരമായി ആസിഡ് കാണപ്പെടുന്നു എന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പൊലീസും പിഡബ്ല്യുഡിയും സംയുക്തമായി പരിശോധന നടത്തിയിരുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബോധപൂർവം റോഡിനെ തകർക്കാൻ വേണ്ടി ആസിഡൊഴിക്കുകയാണോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

Story Highlights Muhammad muhsin

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top