Advertisement

ഹൃദയസംബന്ധമായ അസുഖം; 20ആം വയസ്സിൽ അൻവർ അലി വിരമിക്കലിന്റെ വക്കിൽ

September 8, 2020
Google News 2 minutes Read
Anwar Ali stop training

യുവതാരം അൻവർ അലിയോട് പരിശീലനം നിർത്താൻ ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഹൃദയസംബന്ധമായ അസുഖമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 20കാരനായ പ്രതിരോധ താരത്തിൻ്റെ ചികിത്സാവിവരങ്ങൾ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരത്തോട് പരിശീലനം നിർത്താൻ എഐഎഫ്എഫ് ആവശ്യപ്പെട്ടത്.

യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനായിരുന്നു അൻവർ അലി. ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിലെ പ്രകടനം വളരെയധികം പ്രശംസിക്കപ്പെട്ടിരുന്നു. എന്നാൽ, ഹൃദ്രോഗമുണ്ടെന്ന് കണ്ടെത്തിയത് താരത്തിനു തിരിച്ചടിയാവുകയായിരുന്നു. ചികിത്സാവിവരങ്ങൾ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ്റെ വൈദ്യ സംഘം പരിശോധിക്കുകയാണെങ്കിലും താരത്തിനു വിരമിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്.

Read Also : ഐഎസ്എലിലേക്ക് ഒരു ടീം കൂടി; ബിഡ് സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 17

മിനർവ പഞ്ചാബ് അക്കാദമിയിൽ കളി പഠിച്ച അൻവർ ഇന്ത്യൻ ആരോസിലൂടെയാണ് കരിയർ ആരംഭിച്ചത്. വരുന്ന സീസണിൽ മുംബൈ സിറ്റി എഫ്സി താരത്തെ ടീമിലെത്തിച്ചെങ്കിലും അസുഖത്തെ തുടർന്ന് കരാർ റദ്ദാക്കി. ഇതിനിടെ ദേശീയ ക്യാമ്പിലേക്കും അൻവറിനു ക്ഷണം ലഭിച്ചു. അസുഖ വിവരത്തെ തുടർന്ന് ക്യാമ്പിൽ നിന്ന് പുറത്തായെങ്കിലും ചിട്ടയായ പരിശീലനത്തിലൂടെ അദ്ദേഹം ഐ-ലീഗ് സെക്കൻഡ് ഡിവിഷൻ ക്ലബ് മുഹമ്മദൻസുമായി കരാറിലെത്തിയിരുന്നു. ഇത്തരം ഒരു താരം കളിക്കണമെന്ന് തന്നെയാണ് തങ്ങൾ ആഗ്രഹിക്കുന്നതെങ്കിലും അങ്ങനെയൊരു അസുഖം വെച്ച് ഫുട്ബോൾ കളിക്കുന്നത് ജീവനു തന്നെ ഭീഷണിയുണ്ടാക്കും എന്നതിനാൽ അങ്ങനെ ഒരു റിസ്കെടുക്കാൻ സാധിക്കില്ലെന്നും എഐഎഫ്എഫ് അറിയിച്ചു.

Story Highlights Anwar Ali asked to stop training

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here