ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗബാധ വര്‍ധിക്കുന്നു; ഇന്ന് കൊവിഡ് ബാധിച്ചത് 89 പേര്‍ക്ക്

health workers

സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിക്കുന്നത് വര്‍ധിക്കുന്നു. ഇന്ന് 89 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 32, തിരുവനന്തപുരം ജില്ലയിലെ 19, എറണാകുളം ജില്ലയിലെ 12, മലപ്പുറം ജില്ലയിലെ 10, കാസര്‍ഗോഡ് ജില്ലയിലെ അഞ്ച്, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ മൂന്ന് വീതവും, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ രണ്ട് സിഐഎസ്എഫ് ജവാന്‍മാര്‍ക്കും രോഗം ബാധിച്ചു. അതേസമയം, സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 163 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1862 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.

Story Highlights covid confirmed 89 health workers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top