സ്വർണകടത്ത് കേസ് ;ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

സ്വർണകടത്തുകേസിൽ ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവരുടെ ലാപ് ടോപ്പ്, മൊബൈൽ ഫോൺ എന്നിവയിലെ ഉള്ളടക്കങ്ങളാകും പരിശോധിക്കുക. ഇതിന്റെ പകർപ്പാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് കൊച്ചി എൻഐഎ കോടതിയിൽ അപേക്ഷ നൽകും.
പ്രതികൾ അറസ്റ്റിലായ സമയത്തും തെരച്ചിലിനിടയിലും എൻഐഎ സംഘം കണ്ടെത്തിയ ഡിജിറ്റൽ തെളിവുകൾ സി ഡാക്കിൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. സി ഡാക്കിലെ ഇവയുടെ പരിശോധനാ ഫലമാണ് ഇഡി ആവശ്യപ്പെടുക. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവരുടെ ലാപ് ടോപ്പ്, മൊബൈൽ ഫോൺ എന്നിവയിലെ ഉള്ളടക്കങ്ങളാകും പരിശോധിക്കുക. ഇതിന്റെ പകർപ്പാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് കൊച്ചി എൻഐഎ കോടതിയിൽ അപേക്ഷ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഡിജിറ്റൽ തെളിവുകളുടെ വിശദമായ പരിശോധന എൻഐഎ നേരത്തെ പൂർത്തിയാക്കിയിരുന്നു.
അതേസമയം, യുഎഇ കോൺസുലേറ്റിലെ കരാർ ഇടപാടുകളിൽ സ്വപ്നക്ക് കമ്മീഷൻ നൽകിയ കൂടുതൽ സ്ഥാപന ഉടമകളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഉദ്യോഗാർത്ഥികളുടെ വിസ ആവശ്യങ്ങൾക്കായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എടുത്തു നൽകുന്നതിനുള്ള കരാർ ലഭിച്ച ഫോർത്ത് ഫോഴ്‌സ് എന്ന ഏജൻസി ഉടമയോട് മൊഴിയെടുക്കലിന് ഹാജരാകാൻ നോട്ടീസ് നൽകി. ലൈഫ് മിഷൻ ഇടപാടിൽ യുണീടാക് ഉടമകളെ ചോദ്യം ചെയ്തതിന് പിറകേയാണിത്.
Story Highlights – Enforcement Directorate to examine digital evidence in gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here