കിഴക്കൻ ലഡാക്കിൽ ചൈനയുടെ വെടിവയ്പ്പ്

അതിർത്തിയിൽ വെടിവയ്പ്പ് നടന്നതായി റിപ്പോർട്ട്. കിഴക്കൻ ലഡാക്കിൽ ചൈനയുടെ വെടിവയ്പ്പ് നടന്നതായാണ് സൈനിക വൃത്തങ്ങൾ അറിയിച്ചത്.
കിഴക്കൻ ലഡാക്കിൽ എൽഎസിക്ക് സമീപമാണ് വെടിവയ്പ്പുണ്ടായത്. മുന്നറിയിപ്പായി ഇന്ത്യയും വെടിയുതിർത്തെന്നാണ് പുറത്തുവരുന്ന വിവരം. മൂന്ന് മാസത്തിലേറെയായി സംഘർഷഭരിതമായ പ്രദേശമാണ് ലഡാക്കിലെ എൽഎസി.
കഴിഞ്ഞ ഓഗസ്റ്റ് 31നും സമാനമായ പ്രകോപനമുണ്ടായിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും സേന വൃത്തങ്ങൾ അറിയിച്ചു.
പീപ്പിൾസ് ലിബറേഷൻ ആർമി, തന്ത്രപ്രധാന മേഖലകളായ കാലാ ടോപും ഹെൽമെറ്റ് ടോപും നിയന്ത്രണത്തിലാക്കിയതോടെ ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയാണ് പുലർത്തുന്നത്.
Story Highlights – india china clash ladakh border
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here