വിമാന അപകടത്തില്‍ കാണാതായ മലയാളി സൈനികന്റെ മൃതദേഹം മഞ്ഞുമലകളില്‍ നിന്ന് 56 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി
വിമാന അപകടത്തില്‍ കാണാതായ മലയാളി സൈനികന്റെ ഭൗതിക ശരീരം 56 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. പത്തനംതിട്ട ഇലന്തൂര്‍ ഒടാലില്‍ ഓ. എം. തോമസിന്റെ മകന്‍ തോമസ് ചെറിയാന്‍ ആണ് 1968 ല്‍ മരണമടഞ്ഞത്. അന്ന് 22വയസായിരുന്നു തോമസിന്റെ പ്രായം. ( body of the Malayali soldier was found after 56 years in the snow)
പത്തനംതിട്ട കാതോലിക്കേറ്റ് സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും കോളേജില്‍ നിന്ന് പ്രീ യൂണിവേഴ്‌സിറ്റിയും പൂര്‍ത്തിയാക്കിയ തോമസ് സൈനിക സേവനം പൂര്‍ത്തിയാക്കിയ ശേഷം ലഡാക്കില്‍ നിന്ന് ലേ ലഡാക്കിലേക്ക് ഫ്‌ലൈറ്റില്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രക്കിടെ ഫ്‌ലൈറ്റ് തകര്‍ന്നു നിരവധി ആളുകളെ കാണാതാവുകയായിരുന്നു. അന്ന് കാണാതായ തോമസിന്റെ ഭൗതിക ശരീരം കഴിഞ്ഞ ദിവസം ലേ ലഡാക്ക് മഞ്ഞു മലകളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
ഭൗതിക ശരീരം കണ്ടെത്തിയ വിവരം സൈനിക ഉദ്യോഗസ്ഥര്‍ ഇലന്തൂരിലെ വീട്ടില്‍ അറിയിച്ചിരുന്നു. അവിവാഹിതനായിരുന്നു തോമസ്. അമ്മ. ഏലിയാമ്മ. തോമസ് തോമസ്, തോമസ് വര്‍ഗീസ്, മേരി വര്‍ഗീസ്, പരേതനായ തോമസ് മാത്യു എന്നിവര്‍ സഹോദരങ്ങളാണ്. ഭൗതിക ശരീരം ഇലന്തൂരില്‍ എത്തിച്ച് സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ സംസ്‌കരിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു.
Story Highlights : body of the Malayali soldier was found after 56 years in the snow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here