Advertisement

കാസർഗോഡ് മൂന്നംഗ കുടുംബത്തെ വാടക ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി

September 8, 2020
Google News 2 minutes Read

കാസർഗോഡ് ചെങ്കളയിൽ മൂന്നംഗ കുടുംബത്തെ വാടക ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്കള തൈവളപ്പിൽ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന മിഥിലാജ് (50), സാജിദ (38), സഹദ് (14) എന്നിവരെയാണ് ക്വാർട്ടേഴ്‌സിനകത്ത്
രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ടൈലർ ജോലി ചെയ്തു വന്നിരുന്നയാളാണ് മിഥിലാജ്. സാമ്പത്തിക പ്രശ്‌നം മൂലം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് പേരെയും വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ക്വാർട്ടേഴ്‌സിന് പുറത്ത്
ആരെയും കാണാത്തതിനാൽ അയൽവാസികൾ നോക്കിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. വിദ്യാനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights Kasargod Three-member family found dead in rented quarters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here