വയസ് 48; കരീബിയൻ പ്രീമിയർ ലീഗിൽ ഏറ്റവും കുറഞ്ഞ എക്കണോമിയുമായി പ്രവീൺ താംബെ

economic bowler pravin tambe

48ആം വയസ്സിൽ ക്രിക്കറ്റ് മൈതാനത്ത് അത്ഭുതമായി പ്രവീൺ താംബെ. കരീബിയൻ പ്രീമിയർ ലീഗിൽ ഏറ്റവും കുറഞ്ഞ എക്കണോമിയുമായാണ് താംബെ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്. ഓവറിൽ 4 റൺസ് വീതം മാത്രമാണ് താംബെ ഇതുവരെ വിട്ടു നൽകിയിരിക്കുന്നത്. പ്രതിഭാധാരാളിത്തമുള്ള ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിൽ കളിക്കുന്നതു കൊണ്ട് തന്നെ 3 മത്സരങ്ങളിൽ മാത്രമേ താരം കളത്തിലിറങ്ങിയുള്ളൂ. പക്ഷേ, കിട്ടിയ അവസരങ്ങളിലൊക്കെ താംബെ ഗംഭീര പ്രകടനങ്ങളാണ് കാഴ്ച വെക്കുന്നത്.

Read Also : വയസ് 48; പ്രവീൺ താംബെ കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കും

സെൻ്റ് ലൂസിയ സൂക്സിനെതിരെയാണ് ആദ്യം കളിച്ചത്. ഒരു ഓവറേ എറിഞ്ഞുള്ളൂ. ആ ഓവറിൽ അഫ്ഗാൻ താരം നജിബുല്ല 15 റൺസെടുത്തെങ്കിലും ഓവർ അവസാനിച്ചപ്പോൾ നജീബുല്ലയുടെ വിക്കറ്റും കൊണ്ടാണ് താംബെ മടങ്ങിയത്. സെൻ്റ് കിറ്റ്സിനെതിരെ നടന്ന എവേ മത്സരത്തിൽ നാലോവറിൽ 12 റൺസ് വഴങ്ങി ഒരു വിക്കറ്റ്. അതിൽ ഒരു മെയ്ഡൻ ഓവർ. ആ മെയ്ഡൻ ഓവർ വെടിക്കെറ്റ് ബാറ്റ്സ്മാൻ ക്രിസ് ലിന്നിനെതിരെ. സെൻ്റ് കിറ്റ്സിനെതിരെ നടന്ന ഹോം മത്സരത്തിൽ നാലോവറിൽ വെറും 9 റൺസ് വഴങ്ങി ഒരു വിക്കറ്റ്. ഇതിനെല്ലാം പുറമേ ഫീൽഡിൽ അസാമാന്യ മെയ്വഴക്കവും ഗംഭീര ക്യാച്ചുകളും.

Read Also : 48ആം വയസ്സിൽ ഐപിഎൽ ടീമിലേക്ക്; അത്ഭുതമായി പ്രവീൺ താംബെ

41ആം വയസ്സിലാണ് താംബെ പ്രൊഫഷണൽ ക്രിക്കറ്റിൽ അരങ്ങേറുന്നത്. അതും ഐപിഎല്ലിൽ. ഒരൊറ്റ ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിച്ചിട്ടില്ലാത്ത താരം അരങ്ങേറ്റ സീസണിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചു. ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം വിക്കറ്റുകൾ. പിന്നാലെ, 2013-14 സീസണിൽ മുംബൈക്കായി രഞ്ജി അരങ്ങേറ്റം. ഗുജറാത്ത് ലയൺസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്കായും കളിച്ചു. ആകെ 33 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റുകൾ. 62 ടി-20 കളിൽ നിന്ന് 68 വിക്കറ്റുകളും താരം നേടി.

Story Highlights Pravin Tambe is the most economic bowler in CPL

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top