Advertisement

സഞ്ചാരികളെ വരവേൽക്കാൻ ഊട്ടി; ടൂറിസ്റ്റ് പാസുള്ളവർക്ക് പ്രവേശനാനുമതി

September 8, 2020
2 minutes Read

സഞ്ചാരികളെ വരവേൽക്കാൻ ഊട്ടി. കൊവിഡ് കാലത്തെ അടച്ചുപൂട്ടലിനുശേഷം വീണ്ടും തുറക്കുന്നു. നാളെ മുതൽ ഊട്ടിയിലെ നീലഗിരി ജില്ലയിലേക്ക് സഞ്ചാരികൾക്ക് പ്രവേശിക്കാം. ഇതുമായി ബന്ധപ്പെട്ട സർക്കുലർ തമിഴ്‌നാട് സർക്കാർ പുറത്തിറക്കി.

ഊട്ടി ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, കുന്നൂർ സിംസ്പാർക്ക്, കോത്തഗിരി നെഹ്‌റു പാർക്ക്, മേട്ടുപാളയം ചുരത്തിലെ കാട്ടേരി പാർക്ക് എന്നിവിടങ്ങളിലേക്ക് മാത്രമാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നതെന്ന് ജില്ല കളക്ടർ അറിയിച്ചു.

എന്നാൽ, ടൂറിസ്റ്റ് പാസുകളുള്ള സഞ്ചാരികൾക്ക് മാത്രമാണ് ഈ സമയത്ത് ഊട്ടിയിലേക്ക് പ്രവേശിക്കാനാകുക. പാസുകൾക്കായി https://tnepass.tnega.org എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ ടൂറിസ്റ്റുകളാണെന്ന് പ്രത്യേകം വ്യക്തമാക്കേണ്ടതുണ്ട്.

Story Highlights Ooty to welcome tourists; Admission for Tourist Pass holders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top