Advertisement

എറണാകുളത്ത് കൊവിഡ് ബാധ രൂക്ഷം; 276 പേരിൽ 275 പേരും സമ്പർക്ക രോഗികൾ

September 9, 2020
Google News 1 minute Read
Ernakulam Covid Update

എറണാകുളം ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം പുതുതായി രോഗം സ്ഥിരീകരിച്ച 276 പേരിൽ 275 പേർക്കും സമ്പർക്കംവഴിയാണ് രോഗം ബാധിച്ചത്. ക്ലസ്റ്ററുകൾ വിട്ട് ജില്ലയിലെങ്ങും കൊവിഡ് ബാധിതർ കൂടുകയാണ്.

എറണാകുളം ജില്ലയിൽ സമ്പർക്ക കൊവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. ക്ലസ്റ്ററുകൾ വിട്ട് ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും കൊറോണ വൈറസ് പടരുന്നതായാണ് കഴിഞ്ഞ ദിവസങ്ങളിൽ വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. പുതുതായി 276 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 275 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 8 ആരോഗ്യപ്രവർത്തകർക്കും 15 ഐ. എൻ. എച്ച്. എസ് ജീവനക്കാർക്കും രോഗവ്യാപനമുണ്ടായി.

Read Also : കോട്ടയത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 196 പേര്‍ക്ക്

പശ്ചിമ കൊച്ചിയിൽ സമ്പർക്കവ്യാപനം കൂടുകയാണ്. മട്ടാഞ്ചേരിയിൽ മാത്രം 23 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ അതിഥി തൊഴിലാളികൾക്കിടയിലെ രോഗവ്യാപനവും കൂടുകയാണ്. പായിപ്രയിലെ സ്വകാര്യസ്ഥാപനത്തിലെ 10 അതിഥി തൊഴിലാളികൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം 105 പേരാണ് ജില്ലയിൽ രോഗമുക്തി നേടിയത്. 2721 പേരാണ് ഇപ്പോൾ കൊവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്.

Story Highlights Ernakulam Covid Update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here