Advertisement

കോട്ടയത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 196 പേര്‍ക്ക്

September 9, 2020
Google News 2 minutes Read
kottayam covid

കോട്ടയം ജില്ലയില്‍ ഇന്ന് 196 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 191 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. കോട്ടയം-19, പനച്ചിക്കാട്-12, തിരുവാര്‍പ്പ്-11, അയര്‍ക്കുന്നം-10, പാമ്പാടി-9, ചങ്ങനാശേരി, വാകത്താനം-8 വീതം, അയ്മനം, ഈരാറ്റുപേട്ട-7 വീതം, ഏറ്റുമാനൂര്‍, കറുകച്ചാല്‍-6 വീതം, കുമരകം, തലയാഴം, കുറിച്ചി, മണര്‍കാട്-5 വീതം എന്നിവയാണ് സമ്പര്‍ക്കം മൂലമുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത കേന്ദ്ര സ്ഥലങ്ങള്‍.

രോഗം ഭേദമായ 90 പേര്‍ കൂടി ജില്ലയില്‍ ഇന്ന് ആശുപത്രി വിട്ടു. നിലവില്‍ 1821 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 5362 പേര്‍ രോഗബാധിതരായി. 3538 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17967 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്.

Story Highlights covid, Kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here