Advertisement

കൊവിഡ് പ്രതിരോധത്തിന് ഗോമൂത്ര സാനിറ്റൈസർ; പ്രകൃതിദത്തമെന്ന് അവകാശവാദം

September 9, 2020
Google News 2 minutes Read
hand sanitizer from gomutra

കൊവിഡ് പ്രതിരോധത്തിനായി ഗോമൂത്രം കൊണ്ട് സാനിറ്റൈസർ പുറത്തിറക്കി ഗുജറാത്തിലെ ഒരു കമ്പനി. ഗുജറാത്തിലെ ജാംനഗറിലുള്ള കാമധേനു ദിവ്യ ഔഷധി മഹിള മന്ദാലി എന്ന കമ്പനിയാണ് ഗോമൂത്ര സാനിറ്റൈസറുമായി രംഗത്തെത്തിയത്. ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണ് ആൽക്കഹോളിനു പകരം പ്രകൃതിദത്തമായ ഗോമൂത്രം കൊണ്ട് സാനിറ്റൈസർ നിർമിക്കുന്നതെന്നും ലൈസൻസ് ലഭിച്ചാൽ അടുത്ത ആഴ്ച തന്നെ ഇത് വിപണിയിൽ എത്തിക്കുമെന്നും കമ്പനി അറിയിച്ചു.

Read Also : രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് വീണ്ടും 90,000ത്തിന് അടുത്ത്; ആകെ രോഗബാധിതർ 43 ലക്ഷം കടന്നു

വനിതാ സഹകരണ സൊസൈറ്റിയായ കാമധേനു ദിവ്യ ഔഷധി മഹിള മന്ദാലി ഗോ-സെയ്ഫ് എന്ന പേരിലാണ് ഈ സാനിറ്റൈസർ പുറത്തിറക്കിയത്. ‘വിഷന്‍, മിഷന്‍ ഓഫ് രാഷ്ട്രീയ കാമധേനു ആയോഗ്’ എന്ന വിഷയത്തില്‍ നടന്ന ദേശീയ വെബിനാറില്‍ രാഷ്ട്ര കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭ് കതിരിയയാണ് സാനിറ്റൈസർ അവതരിപ്പിച്ചത്.

മുൻപ്, ലോക്ക്ഡൗൺ സമയത്ത് തന്നെ കമ്പനി ഗോമൂത്രത്തിൽ നിർമ്മിക്കുന്ന രണ്ട് ഉത്പന്നങ്ങൾ പുറത്തിറക്കിയിരുന്നു. ഗോ-പ്രൊട്ടക്റ്റ്’ എന്ന പേരില്‍ ഒരു ഉപരിതല സാനിറ്റൈസര്‍, ‘ഗോക്ലീന്‍’ എന്ന പേരില്‍ ഒരു റൂം ക്ലീനിംഗ് ലിക്വിഡ് എന്നിവകളായിരുന്നു അത്.

നേരത്തെ, രാജസ്ഥാനിൽ തന്നെയുള്ള ഗൗകൃതി എന്ന പേരിലുള്ള മറ്റൊരു കമ്പനി ചാണകത്തിൽ നിന്ന് ഫേസ്മാസ്ക് പുറത്തിറക്കിയിരുന്നു. ഇത്തരം 50000 മാസ്കുകൾ വിതരണം ചെയ്തു കഴിഞ്ഞെന്നാണ് കമ്പനിയുടെ അവകാശവാദം. 11, 13 രൂപയുടെ രണ്ട് തരം മാസ്കുകളാണ് ചാണകം കൊണ്ട് ഉണ്ടാക്കിയിരുന്നത്. പൊലീസ്, ഡോക്ടർമാർ, നഴ്സുമാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയ കൊവിഡ് പോരാളികൾക്ക് മാസ്കുകൾ വിതരണം ചെയ്തിരുന്നു എന്നും കമ്പനി പറയുന്നു.

Story Highlights hand sanitizer made from gomutra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here