സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി ഇന്ന് സർക്കാരിന് കൈമാറും

keralas first covid hospital inauguration today

സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി ഇന്ന് സർക്കാരിന് കൈമാറും. കാസർഗോഡ് തെക്കിൽ വില്ലേജിലാണ് 36 വെന്റിലേറ്റർ ഉൾപ്പെടെ 540 ബെഡുള്ള കൊവിഡ് ആശുപത്രി ടാറ്റാ ഗ്രൂപ്പ് നിർമിച്ചത്.

ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ആശുപത്രി ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനാകും. സർക്കാരിനു വേണ്ടി ജില്ലാ കലക്ടർ ഡോ.ഡി സജിത്ത് ബാബുവാണ് ടാറ്റാ പ്രൊജക്ട് ലിമിറ്റഡ് ഡിജിഎം ഗോപിനാഥ റെഡ്ഡിയിൽ നിന്നും കൊവിഡ് ആശുപത്രിയുടെ താക്കോൽ ഏറ്റുവാങ്ങുക. ഏപ്രിൽ 9ന് യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് 5 മാസം കൊണ്ടാണ് കൊവിഡ് ആശുപത്രി പൂർണ സജ്ജമാകുന്നത്.

ചടങ്ങിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ മുഖ്യ പ്രഭാഷണം നടത്തും. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയാകും.

Story Highlights covid hospital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top