Advertisement

കൊവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസിൽ പീഡിപ്പിച്ച പ്രതിയുടെ കൊവിഡ് പരിശോധനാഫലം ഇന്ന് ലഭിക്കും

September 9, 2020
Google News 3 minutes Read

കൊവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിലെ പ്രതി കായംകുളം സ്വദേശി നൗഫലിന്റെ കൊവിഡ് പരിശോധനാഫലം ഇന്ന് ലഭിക്കും. നിലവിൽ കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ കസ്റ്റഡി അപേക്ഷ പരിശോധനാഫലം വന്നതിന് ശേഷമാകും പരിഗണിക്കുക.

പ്രതി മാപ്പ് പറയുന്നത് ഉൾപ്പെടെയുള്ള നിരവധി ശബ്ദരേഖ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവും അടൂർ ഡിവൈഎസ്പി ആർ ബിനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.

അതേസമയം, കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയ പെൺകുട്ടിയ്ക്ക് വിദഗ്ധ കൗൺസിലിംഗ് നൽകി തുടങ്ങി. പെൺകുട്ടി സാധാരണ നിലയിലേക്ക് എത്താൻ കൂടുതൽ സമയം എടുക്കുമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.

Story Highlights covid test results of the accused who tortured the Kovid patient girl in the ambulance may be available today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here