തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു

തിരുവനന്തപുരം അഞ്ചു തെങ്ങിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ അഗസ്റ്റിൻ (34), അലക്‌സ് (45), തങ്കച്ചൻ (52) എന്നിവരാണ് മരിച്ചത്. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.

ഇന്ന് രാവിലെയാണ് അഞ്ചംഗ സംഘം മത്സ്യബന്ധനത്തിന് പോയത്. മീൻപിടിത്തം കഴിഞ്ഞ് വള്ളം തീരത്തോട് അടുക്കുന്നതിനിടെയാണ് അപകടം നടന്നത്. ഉയർന്ന തിരമാല കാരണം വള്ളം മറിയുകയായിരുന്നു. മറ്റ് രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. മൂന്ന് പേരുടേയും മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Story Highlights Boat accident, Anchuthengu, Thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top