പൊന്നാനിയിൽ ബോട്ടപകടത്തിൽ കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിൽ വ്യാപകമാക്കി

പൊന്നാനിയിൽ ബോട്ടപകടത്തിൽ കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിൽ വ്യാപകമാക്കി. താനൂരിൽ നിന്നും, പൊന്നാനിയിൽ നിന്നും പോയ രണ്ട് പേരെയാണ് ഇനി കണ്ടെത്താനുളളത്. കോസ്റ്റ് ഗാർഡിന്റെ എയർക്രാഫ്റ്റും, മറൈൻ എൻഫോഴ്‌സ്‌മെന്റും ഫിഷറീസ് ഡിപ്പാർട്ടുമെന്റിന്റും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നതി വരുന്നത്.

ഇതിന് പുറമെ മത്സ്യത്തൊഴിലാളികളും സംഘങ്ങളായി തിരഞ്ഞ് തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. അതേ സമയം പ്രതികൂല കാലാവസ്ഥ തിരച്ചിലിന് തടസ്സം സൃഷ്ട്ടിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഇടവിട്ടുള്ള മഴയാണ് പൊന്നാനി ഉൾപ്പടെയുള്ള മേഖലയിൽ.

Story Highlights boat accident in ponnani,search for two persons

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top