കാസർഗോഡ് യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസ് : നാലാം പ്രതി പിടിയിൽ

കാസർഗോഡ് കുമ്പള നായ്ക്കാപ്പിലെ ഹരീഷിനെ കുത്തിക്കൊന്ന കേസിൽ നാലാം പ്രതി പിടിയിൽ. കുണ്ടൻകാറഡുക്ക സ്വദേശി സച്ചിനെയാണ് (25) പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ മുഖ്യപ്രതി ശ്രീകുമാറിനെ കുമ്പള പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇയാളുടെ സുഹൃത്തുക്കളായ കൃത്യത്തിൽ പങ്കെടുത്ത രണ്ടു പേരെ സംഭവ ശേഷം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസമാണ് ഹരീഷ് കുത്തേറ്റ് മരിക്കുന്നത്. ജോലിസ്ഥലത്ത് നിന്ന് വീട്ടിലേക്കുള്ള വഴിയിലാണ് കൊലപാതകം നടക്കുന്നത്. പരുക്കേറ്റ് വഴിയിൽ വീണുകിടന്ന ഹരീഷിനെ കണ്ട നാട്ടുകാരാണ് കുമ്പള പൊലീസിൽ വിവരമറിയിക്കുന്നത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഹരീഷ് മരിച്ചു.
Story Highlights – kasargod
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News