തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി എൽഡിഎഫും യുഡിഎഫും

കൊവിഡ് സാഹചര്യം മുൻ നിർത്തി തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏതാനും ആഴ്ചകൾ കൂടി നീട്ടിവയ്ക്കണമെന്നുള്ള ആവശ്യവുമായി എൽഡിഎഫും യുഡിഎഫും. നാളെ നടക്കുന്ന സർവ കക്ഷി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. ജനുവരിയിൽ പുതിയ സമിതി അധികാരത്തിൽ വരുന്ന തരത്തിൽ തെരഞ്ഞെടുപ്പ് ക്രമീകരിക്കണമെന്നതാണ് ഇരു മുന്നണികളുടെയും ആവശ്യം.

കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതാണ് തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന ആവശ്യത്തിന്മേലുള്ള കാരണമായി ഇരു മുന്നണികളും ഉന്നയിക്കുന്നത്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുമെന്ന മുന്നറിയിപ്പ് ആരോഗ്യ വകുപ്പും ഇതിനോടകം നൽകിയിട്ടുണ്ട്. ഈ സാഹചര്യം നിലനിൽക്കെ ചവറയിലെയും കുട്ടനാട്ടിലെയും ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യവും ഇരുമുന്നണികളും ഉയർത്തികാട്ടിയിരുന്നു. ഇതിനു പുറമേയാണ് തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യം കൂടി പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ യുഡിഎഫിനോട് യോജിക്കുന്ന നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചിരിക്കുന്നത്.

Story Highlights LDF and UDF demand postponement of local body elections

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top