കങ്കണയ്ക്ക് പിറകേ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയ്ക്കും ബിഎംസി നോട്ടീസ്

ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ഓഫീസിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കിയതിന് പിന്നാലെ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയ്ക്കും ബിഎംസി നോട്ടീസ്. ഓഫീസിൽ അനധികൃത രൂപമാറ്റം വരുത്തിയെന്ന് നോട്ടീസിൽ വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ബിഎംസി ആവശ്യപ്പെട്ടു.

Read Also : ഓഫീസ് പൊളിച്ചു നീക്കുന്നതിനെതിരെയുള്ള കങ്കണ റണൗട്ടിന്റെ ഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും

അതേസമയം, പൊളിച്ചുനീക്കലിനെതിരെ കങ്കണ റണൗട്ട് സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി ഉച്ചയ്ക്ക് മൂന്ന് മണിക്ക് പരിഗണിക്കും. നടിയുടെ പ്രൊഡക്ഷൻ കമ്പനിയായ മണികർണിക ഫിലിംസ് പ്രവർത്തിക്കുന്ന ഓഫീസിന്റെ ഒരു ഭാഗം ഇന്നലെ പൊളിച്ചുനീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊളിക്കൽ നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവുണ്ടായത്.

ബിഎംസി നടപടിയിൽ രാഷ്ട്രീയ വിവാദവും തുടരുകയാണ്. ഉദ്ധവ് താക്കറെയെ രൂക്ഷമായി വിമർശിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. മുംബൈയെ പാകിസ്താനോട് താരതമ്യം ചെയ്തുള്ള കങ്കണയുടെ ട്വീറ്റാണ് വിവാദമായത്. പിന്നീട് ശിവസേനയിൽ നിന്ന് ആക്രമണ ഭീഷണിയടക്കം കങ്കണക്ക് നേരിട്ടിരുന്നു. തുടർന്ന് കേന്ദ്ര സർക്കാർ താരത്തിന് വൈ കാറ്റഗറി സുരക്ഷ അനുവദിച്ചു.

Story Highlights manish malhothra, bmc,mumbai, notice

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top