ഓഫീസ് പൊളിച്ചു നീക്കുന്നതിനെതിരെയുള്ള കങ്കണ റണൗട്ടിന്റെ ഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ മുംബൈയിലെ ഓഫീസ് പൊളിച്ചു നീക്കുന്നതിനെതിരെയുള്ള ഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് കങ്കണയുടെ ഹർജി കോടതി പരിഗണിക്കുന്നത്.

സംസ്ഥാനസർക്കാർ സമീപകാലത്ത് പുറത്തിറക്കിയ കൊവിഡ് മാർഗനിർദേശപ്രകാരം വലിയ പൊളിക്കൽ നടപടികൾ പാടില്ലെന്ന നിർദേശം കങ്കണ ഹർജിയിൽ വാദിക്കുന്നു.

അനധികൃത നിർമാണം ചൂണ്ടിക്കാട്ടി നടിയുടെ പ്രൊഡക്ഷൻ കമ്പനിയായ മണികർണിക ഫിലിംസ് പ്രവർത്തിക്കുന്ന ഓഫീസിന്റെ ഒരു ഭാഗം ഇന്നലെ ബിഎംസി പൊളിച്ചുനീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊളിക്കൽ നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവുണ്ടായത്.

അതേസമയം, ബിഎംസിയുടെ നടപടിയിൽ രാഷ്ട്രീയ വിവാദവും തുടരുകയാണ്. ഉദ്ധവ് താക്കറെയെ രൂക്ഷമായി വിമർശിച്ച് കങ്കണ രംഗത്തെത്തിയിരുന്നു.

Story Highlights kangana ranaut petition aganinst the demolition of the office

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top