Advertisement

വാട്‌സ്ആപ്പ് കൂട്ടായ്മയിൽ കൊവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ ആഹ്വാനം; പൊലീസ് കേസ്

September 10, 2020
Google News 1 minute Read

വാട്‌സ്ആപ്പ് കൂട്ടായ്മയയിൽ കൊവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ ആഹ്വാനം. വാട്‌സ്ആപ്പ് കൂട്ടായ്മയ്ക്ക് കൊച്ചി പൊലീസ് കേസ് എടുത്തു. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് അഷ്‌റഫ് അഡ്മിൻ ആയ കൂട്ടായ്മയ്‌ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

മാസ്‌ക് ധരിക്കരുത്, സാനിറ്റൈസർ ഉപയോഗിക്കരുത്, സാമൂഹിക അകലം പാലിക്കരുത് എന്നാണ് വാട്‌സ്ആപ്പിലൂടെ ആഹ്വാനം ചെയ്തത്. ഈ മാസം 18 ന് ഹൈക്കോടതി പരിസരത്ത് പ്രോട്ടോകോൾ ലംഘിച്ചു സംഘടിക്കാനും ആഹ്വാനം ഉണ്ട്. അറുപത് പേരടങ്ങുന്ന കൂട്ടായ്മക്ക് എതിരെ പൊലീസ് അന്വേഷണം തുടങ്ങി.
കൂട്ടായ്മയ്ക്ക് തീവ്രവാദ സംഘടന ബന്ധം ഉണ്ടോ എന്നും പൊലീസ് വിശദമായി അന്വേഷിക്കും.

Story Highlights Covid protocol, whatsapp group

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here