തൊണ്ടി മുതലിൽ കൃഷി തുടങ്ങി പൊലീസ്; മണൽ ലോറികളിൽ വെണ്ടയും മത്തനും

പലതരത്തിൽ കൃഷി ചെയ്യുന്നവരുണ്ട്. എന്നാൽ തൊണ്ടി മുതലിലും കൃഷി ചെയ്യാമെന്ന് കാണിക്കുകയാണ് ചെറുതുരുത്തി പൊലീസ്. മണൽ ലോറികളിൽ ചീരയും വെണ്ടയുമെല്ലാം തലയുയർത്തി നിൽക്കുന്നു.

Read Also : യുവതിയെ ആംബുലൻസിനുളളിൽ പീഡിപ്പിച്ച സംഭവം; പ്രതിയ്ക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കേറ്റില്ലെന്ന് കണ്ടെത്തൽ

കേസിന്റെ ആവശ്യങ്ങൾക്കായി പിടിച്ചിട്ടിരിക്കുന്ന മണൽ ലോറികൾ സാധാരണ തുരുമ്പെടുത്ത് നശിക്കുക മാത്രമാണ് പതിവ്. എന്നാൽ ഈ പൊലീസ് സ്‌റ്റേഷനിൽ അത്തരം സന്ദർഭങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ്. നല്ലയിനം പച്ചക്കറി വിത്തുകൾ നട്ട് അതിനെ വേണ്ട രീതിയിൽ പരിചരിച്ച് ജൈവ പച്ചക്കറികൾ സ്റ്റേഷനിലെ മെസ്സിലേക്ക് ഉൽപാദിപ്പിക്കുകയാണ് ചെറുതുരുത്തി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ.

തൊണ്ടിമുതലിൽ കൃഷിയിടമൊരുക്കി ചെറുതുരുത്തി പൊലീസ് സ്റ്റേഷൻ.

പലതരത്തിൽ കൃഷി ചെയ്യുന്നവരെ നാം സാധാരണ കണ്ടിട്ടുണ്ടാകും… എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി തൊണ്ടിമുതലിൽ കൃഷിയിടമൊരുക്കി ചെറുതുരുത്തി പൊലീസ് സ്റ്റേഷൻ.

Posted by 24 News on Wednesday, September 9, 2020

വെണ്ട, ചീര, മത്തൻ തുടങ്ങിയവയാണ് പ്രധാന കൃഷി. കൃഷിക്ക് വേണ്ട സഹായങ്ങൾ ഉറപ്പ് വരുത്തുന്നതും, ആവശ്യമായ ജൈവവള പ്രയോഗങ്ങളും, കളകൾ മാറ്റുന്നതുമൊക്കെ പൊലീസുകാർ തന്നെയാണ്. സമയക്രമം നോക്കി കൃഷിയിലൂടെ കൂടുതൽ പച്ചക്കറികൾ ഉത്പാദിപ്പിക്കാനാണ് ഇവരുടെ തീരുമാനം.

Story Highlights cultivation in lorry, kerala police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top