പൊന്നാനി തീരപ്രദേശത്ത് ജാഗ്രതാ നിർദേശം; ഉയർന്ന തീരമാലകൾക്ക് സാധ്യത

പൊന്നാനി തീരപ്രദേശത്ത് ജാഗ്രതാ നിർദേശം. 13 തിയതി വരെ ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യത. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മീൻ പിടിത്തത്തിന് വിലക്ക് ഏർപ്പെടുത്തി.
തീരവാസികളോടു മുൻകരുതലെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കടൽ ഭിത്തിയില്ലാത്തതും തകർന്നതുമായ മേഖലകളിലാണ് കൂടുതൽ ആശങ്ക. വേലിയേറ്റ സമയങ്ങളിൽ തിര ശക്തിയായി തീരത്തേക്ക് പതിക്കുന്നതും കടലിനോട് ചേർന്നുള്ള വീടുകളിൽ വെള്ളം കയറുന്നതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
Story Highlights – ponnani costal area,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here