Advertisement

യുവതി ആത്മഹത്യ ചെയ്ത സംഭവം; അറസ്റ്റ് വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി

September 10, 2020
1 minute Read

വിവാഹ വാഗ്ദനം നല്‍കി വഞ്ചിക്കപ്പെട്ട യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റ് വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി. അതേസമയം, പ്രതിയുടെ ബന്ധുക്കള്‍ക്കോ മറ്റാരു ബന്ധുവായ സീരിയല്‍ നടിക്കോ ആത്മഹത്യ പ്രേരണയില്‍ ബന്ധമുള്ളതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

സീരിയല്‍ നടി ലക്ഷ്മി പ്രമോദ് കൊല്ലത്തത്തുനിന്ന് മാറി നില്‍ക്കുന്നതായാണ് വിവരം. ചോദ്യം ചെയ്യുന്നതിന് ഇവരെ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കൊട്ടിയം, കണ്ണനല്ലൂര്‍ സിഐമാരുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നത്. ഗര്‍ഭഛിദ്രം നടത്തിയ ആശുപത്രി അധികൃതരെ പൊലീസ് ചോദ്യം ചെയ്തു. ആശുപത്രി നടപടി നിയമപരമാണോ എന്ന് പരിശോധിക്കാന്‍ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു. നടി ലക്ഷ്മി പ്രമോദിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. യുവതിയെ ഗര്‍ഭഛിദ്രത്തിന് കൊച്ചിയില്‍ കൊണ്ടുപോയത് ലക്ഷ്മി പ്രമോദാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

Story Highlights Woman suicide; action committee approach high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top