കോട്ടയത്ത് 221 പുതിയ കൊവിഡ് രോഗികൾ

കോട്ടയം ജില്ലയിൽ 221 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 211 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. സമ്പർക്കം മുഖേനയുള്ള രോഗബാധ കൂടുതൽ പേർക്ക് സ്ഥിരീകരിച്ചത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. പുത്തനങ്ങാടിയിലെ സ്വകാര്യ സ്ഥാപനത്തിലെ പത്ത് ജീവനക്കാർ ഉൾപ്പെടെ 45 പേരാണ് ഇവിടെ വൈറസ് ബാധിതരായത്. രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ 17 ജീവനക്കാർ ഉൾപ്പെടെ അതിരമ്പുഴ ഗ്രാമപഞ്ചായത്തിൽ 24 പേർക്ക് കൊവിഡ് ബാധിച്ചു.

Read Also : സംസ്ഥാനത്ത് ഇന്ന് ഉറവിടം അറിയാത്ത 285 കൊവിഡ് കേസുകള്‍; 2738 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

മീനടം- 14, പാമ്പാടി- 12, കൂരോപ്പട- 10, മണർകാട്- 9, കുറിച്ചി-8, വാഴപ്പള്ളി-8, നെടുംകുന്നം-7, ചങ്ങനാശേരി-7 വീതം, മാടപ്പള്ളി-5, പനച്ചിക്കാട്-5 വീതം എന്നിവയാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങൾ. രോഗം ഭേദമായ 92 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 2056 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയിൽ 5795 പേർ രോഗബാധിതരായി. 3736 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19340 പേർ ക്വാറന്റീനിൽ കഴിയുന്നുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 2988 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വാർത്താകുറിപ്പിൽ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 45 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 134 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2738 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 285 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1326 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു.

Story Highlights kottayam, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top