ചിറമംഗലം- പൂരപ്പുഴ റോഡിന്റെ ശോചനീയാവസ്ഥ; നാട്ടുകാർ പ്രതിഷേധത്തിൽ

നാല് വർഷമായി തകർന്ന് കിടക്കുന്ന മലപ്പുറം പരപ്പനങ്ങാടി-ചിറമംഗലം-പൂരപ്പുഴ റോഡിന്റെ ശോചനീയ അവസ്ഥയിൽ നാട്ടുകാരുടെ പ്രതിഷേധം. ദിവസവും ആയിരങ്ങൾ കടന്ന് പോകുന്ന റോഡിൽ രാത്രി കാലങ്ങളിൽ അപകടം പതിവാണ്. കഴിഞ്ഞ നാളുകളിൽ ബൈക്കിൽ നിന്ന് കുഴിയിൽ വീണ് സ്ത്രീ മരിച്ചിരുന്നു. ചെറുതും വലുതമായ നിരവധി വാഹനങ്ങൾ ഇടതടവില്ലാതെ ഓടുന്ന റോഡിലെ ഓരോ കുഴിയും അപകടം നിറഞ്ഞതാണ്.

Read Also : ബസ് നാട്ടുകാർ തടഞ്ഞു; റോഡിൽ കിടന്ന് പ്രതിഷേധിച്ച് യാത്രക്കാരി

10 വർഷം മുന്‍പ് റബ്ബ്റൈസ്ഡ് ചെയ്ത റോഡിന് പാച്ച് വർക്ക് അല്ലാതെ മറ്റ് ഒരു നവീകരണ പ്രവർത്തനവും ഇക്കാലത്തിനിടയിൽ നടന്നിട്ടില്ല. അതിനാല്‍ ഇവിടെ അപകടം പതിവാണ്.

റോഡിൽ ക്വാറി വേസ്റ്റ് ഇട്ട് കുഴിയടക്കുന്നത് പ്രദേശവാസികൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്. വിഷയത്തിൽ പ്രതിഷേധിച്ച് പരിസരവാസികൾ ജനകീയ കൂട്ടായ്മ രൂപീകരിച്ച് റോഡ് ഉപരോധമടക്കമുള്ള പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ഇതിന്റെ മുന്നോടിയായി നാട്ടുകാർ പ്രദേശത്തുള്ള ആളുകളുടെ ഒപ്പ് ശേഖരണം നടത്തി കളക്ടർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി, എംഎൽഎ, പിഡബ്‌ള്യുഡിഎഞ്ചിനീയർ തുടങ്ങിയവർക്ക് പരാതി നൽകി.

Story Highlights road in bad condition, peoples protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top