ബസ് നാട്ടുകാർ തടഞ്ഞു; റോഡിൽ കിടന്ന് പ്രതിഷേധിച്ച് യാത്രക്കാരി

സർക്കാർ നിർദേശം മറികടന്ന് കൂടുതൽ യാത്രക്കാരെ കയറ്റി യാത്ര ചെയ്ത ദീർഘദൂര ബസ് നാട്ടുകാർ തടഞ്ഞു. ഇതേ തുടർന്ന് ബസിലെ യാത്രക്കാരും നാട്ടുകാരും തമ്മിൽ വാക്കേറ്റമായി. ബസിലെ യാത്രക്കാരി ഇറങ്ങി റോഡിൽ കിടന്നതോടെ നാടകീയ സംഭവങ്ങൾ അരങ്ങേറി. ഇന്നലെ വൈക്കം-എറണാകുളം റൂട്ടിലാണ് സംഭവം.

പൊലീസ് എത്തിയാൽ മാത്രമേ ബസ് കടത്തി വിടൂ എന്ന് പറഞ്ഞാണ് നാട്ടുകാർ ബസ് തടഞ്ഞത്. ഇതേ തുടർന്ന് യാത്രക്കാരിൽ ചിലർ പുറത്തിറങ്ങി മറ്റ് വാഹനങ്ങൾ തടഞ്ഞു. ഇതിനിടെയാണ് യാത്രക്കാരി റോഡിൽ കിടന്നത്.

സംഭവം അറിഞ്ഞ് പൊലീസ് എത്തി. ബസിൽ ഇരുന്ന് പോകാൻ കഴിയുന്നത്ര ആളുകളെ മാത്രം ഉൾപ്പെടുത്തി യാത്ര തുടരാൻ അനുവദിച്ചതോടെ പ്രശ്‌നം അവസാനിച്ചു. സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബസ് ഡ്രൈവർ, കണ്ടക്ടർ എന്നിവർക്കെതിരെ ഉദയംപേരൂർ പൊലീസ് കേസെടുത്തു.

Story Highlights Covid protocol- Vaikom-Ernakulam Bus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top