Advertisement

തൃശൂരിൽ 184 പേർക്ക് കൊവിഡ്; 105 പേർക്ക് രോഗമുക്തി

September 11, 2020
Google News 3 minutes Read

തൃശൂരിൽ 184 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 105 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1992 ആണ്. തൃശൂർ സ്വദേശികളായ 30 പേർ മറ്റുജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6419 ആണ്. ഇതുവരെ രോഗമുക്തരായത് 4367 പേരാണ്. സമ്പർക്കം വഴി 177 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേരുടെ രോഗ ഉറവിടമറിയില്ല.

Read Also : സംസ്ഥാനത്ത് ഇന്ന് ഉറവിടം അറിയാത്ത 285 കൊവിഡ് കേസുകള്‍; 2738 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

അതേസമയം സംസ്ഥാനത്ത് ഇന്ന് 2988 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വാർത്താകുറിപ്പിൽ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 45 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 134 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2738 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 285 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1326 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം- 494, മലപ്പുറം- 390, കൊല്ലം- 303, എറണാകുളം- 295, കോഴിക്കോട്- 261, കണ്ണൂർ- 256, കോട്ടയം- 221,ആലപ്പുഴ- 200,തൃശൂർ- 184, പാലക്കാട്- 109, കാസർഗോഡ്- 102, പത്തനംതിട്ട- 93, വയനാട്- 52, ഇടുക്കി- 28 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. 14 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

Story Highlights covid, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here