മയക്കുമരുന്ന് കടത്തല്‍ സൂപ്പർ ബൈക്കുകളുടെ സ്‌പെയർ പാർട്‌സുകളിൽ; ബൈക്ക് വിൽപനക്ക് ചുക്കാൻ പിടിച്ചിരുന്നത് യുവനടൻ

ബംഗളൂരു ലഹരി മരുന്ന് സംഘം കസ്റ്റംസ് തീരുവ വെട്ടിച്ച് സൂപ്പർ ബൈക്കുകൾ സ്‌പെയർ പാർട്‌സുകളായി കേരളത്തിലേക്ക് കടത്തി. സ്‌പെയർ പാർട്‌സുകളിൽ ലഹരി മരുന്ന് ഒളിപ്പിച്ചിരുന്നതായും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് വിവരം ലഭിച്ചു. നികുതി വെട്ടിച്ച് എത്തിക്കുന്ന സൂപ്പർ ബൈക്കുകൾ കേരളത്തിൽ വിൽപന നടത്തിയിരുന്നത് മലയാള സിനിമയിലെ യുവനടനാണെന്നും വിവരം.
Read Also : ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസ് പ്രതിയെ വിളിച്ചത് മാർക്‌സിസം പഠിപ്പിക്കാനാണോ?: കെ മുരളീധരൻ എംപി
ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികളുടെ നേതൃത്വത്തിൽ കേരളത്തിലേയ്ക്ക് സൂപ്പർ ബൈക്കുകൾ കടത്തിയതായാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് വിവരം ലഭിച്ചത്. കസ്റ്റംസ് തീരുവ വെട്ടിച്ച് സ്‌പെയർ പാർട്‌സുകളായാണ് ഇവ കടത്തിയിരുന്നത്. സ്‌പെയർ പാർട്‌സുകൾക്കുള്ളിൽ ലഹരി മരുന്നും കടത്തിയിരുന്നു.
25 മുതൽ 40 ലക്ഷം വരെ വില വരുന്ന ബൈക്കുകൾ ആണ് ഇത്തരത്തിൽ കടത്തിയിരുന്നത്.
ഇവ വിൽപന നടത്തിയിരുന്നത് പത്ത് ലക്ഷം രൂപയ്ക്കുമാണ്. നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ ഇതുസംബന്ധിച്ച വിവരം ഡിആർഐയ്ക്ക് കൈമാറിയിട്ടുണ്ട്. ഡിആർഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. കൊച്ചിയിൽ രണ്ട് യുവാക്കൾ ബൈക്കപകടത്തിൽ കൊല്ലപ്പെട്ടത് ഇത്തരം ബൈക്ക് ഉപയോഗിച്ചെന്നാണ് നിഗമനം.
Story Highlights – drug smuggling, mafia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here