അലനും താഹക്കും ജാമ്യം; സന്തോഷം പ്രകടിപ്പിച്ച് കുടുംബാംഗങ്ങൾ

പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ വിദ്യാർത്ഥികൾ അലൻ ശുഹൈബിനും താഹ ഫസലിനും ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് കുടുംബാംഗങ്ങൾ. അതേസമയം അലനും താഹയും ഉടൻ ജയിൽ മോചിതരാകും.

വിധിയിൽ സന്തോഷമെന്നും മകനെ ജയിൽ നിന്ന് പുറത്തിറക്കി വീട്ടിലേക്ക് കൊണ്ടുപോകുകയെന്നതാണ് പ്രധാനമെന്നും അലന്റെ അമ്മ സബിത മഠത്തിൽ പറഞ്ഞു. ഔദ്യോഗികമായ കാര്യങ്ങൾ അഭിഭാഷകർ നോക്കട്ടെ. പിന്തുണയെ വലുതായി കാണുന്നുവെന്നും വളരെ പോസിറ്റീവാണെന്നും സബിത പറഞ്ഞു. നിയപോരാട്ടത്തിൽ കൂടെ നിന്ന മാധ്യമ, സാംസ്‌കാരിക, രാഷ്ട്രീയ പ്രവർത്തകർക്ക് താഹയുടെ കുടുംബം നന്ദി അറിയിച്ചു. സത്യം ജയിക്കുമെന്നും നീതി കിട്ടുമെന്നുമെന്നും കുടുംബം.

Read Also : അലന്റേയും താഹയുടേയും ജാമ്യം റദ്ദാക്കണമെന്ന് എൻഐഎ; ആവശ്യം തള്ളി കോടതി

അതേസമയം അലൻ ശുഹൈബിന്റേയും താഹ ഫസലിന്റേയും ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കൊച്ചിയിലെ എൻഐഎ കോടതി തള്ളി. അലന്റേയും താഹയുടേയും ജാമ്യ വ്യവസ്ഥകൾ പൂർത്തിയാക്കുന്ന നടപടികൾക്കിടെയാണ് നാടകീയ നീക്കവുമായി എൻഐഎ രംഗത്തെത്തിയത്. ഇരുവർക്കും ജാമ്യം നൽകുന്നത് തടയണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും കാണിച്ചാണ് എൻഐഎ വിചാരണ കോടതിയെ സമീപിച്ചത്. എന്നാൽ കോടതി ഇത് തള്ളുകയായിരുന്നു.

Story Highlights alan shuhaib, thaha fasal, bail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top