ജീവനക്കാരന് കൊവിഡ്; കൊല്ലം ജില്ലാ കളക്ടർ സ്വയം നിരീക്ഷണത്തിൽ

കൊല്ലം ജില്ലാ കള്ക്ടർ ബി. അബ്ദുൾ നാസർ സ്വയം നിരീക്ഷണത്തിൽ. കളക്ടർ ബംഗ്ലാവിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ജില്ലാ കളക്ടർ നിരീക്ഷണത്തിലായത്. ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ആർ.ടി.പി.സി ആർ ഫലം വരും വരെ നിരീക്ഷണത്തിൽ കഴിയാനാണ് തീരുമാനം.
അതിനിടെ വ്യവസായ മന്ത്രി ഇ പി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയുടെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരേയും വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റും. മന്ത്രിസഭയിൽ കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ആളാണ് ഇ പി ജയരാജൻ. നേരത്തേ മന്ത്രി തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Story Highlights – Kollam collector, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here