വാസു അല്ല; വികാസ് ആണ് തന്റെ ഭർത്താവ്: ട്രോളുകളോട് പ്രതികരിച്ച് നടി മന്യ

manya reacts to trolls

ദിലീപ് നായകനായ കുഞ്ഞിക്കൂനൻ എന്ന സിനിമയുമായി ബന്ധപ്പെട്ട ട്രോളുകളോട് പ്രതികരിച്ച് നടി മന്യ നായ്ഡു. കുഞ്ഞിക്കൂനനിലെ വില്ലൻ കഥാപാത്രം വാസു, പ്രിയ ലക്ഷ്മിയെ വിവാഹം കഴിച്ച് ഇരുവരും ഒന്നിച്ച് താമസിക്കുന്നു എന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ പ്രചരിച്ചത്. എന്നാൽ, താൻ വാസുവിനെയല്ല, വികാസിനെയാണ് വിവാഹം കഴിച്ചതെന്നാണ് തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മന്യ അറിയിക്കുന്നത്.

Read Also : മൂന്ന് ഫോർമാറ്റിലും കോട്ടുവായിടുന്ന ആദ്യ താരം; സർഫറാസിനെ ട്രോളി സമൂഹമാധ്യമങ്ങൾ

കുഞ്ഞിക്കൂനൻ, ജോക്കർ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മന്യ. കുഞ്ഞിക്കൂനനിൽ ദിലീപ് അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളിൽ ഒന്ന് പ്രസാദ് എന്ന കോളജ് വിദ്യാർത്ഥി ആയിരുന്നു. പ്രസാദിൻ്റെ കാമുകിയുടെ വേഷമാണ് ചിത്രത്തിൽ മന്യ അവതരിപ്പിച്ചത്. എന്നാൽ, മന്യയുടെ പ്രിയ ലക്ഷ്മി എന്ന കഥാപാത്രത്തെ സായ് കുമാർ അവതരിപ്പിച്ച ഗരുഡൻ വാസു എന്ന ഗുണ്ട കൊലപ്പെടുത്തുകയാണ്. ഇതിനെയാണ് ഇരുവരും വിവാഹിതരായെന്ന മട്ടിൽ ട്രോളന്മാർ പുനരവതരണം നടത്തിയത്.

2013 ലാണ് മന്യയും വികാസ് ബാജ്പേയിയും വിവാഹിതരാവുന്നത്. വിവാഹ ശേഷം മന്യ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഇപ്പോൾ ന്യൂയോർക്കിലാണ് ഇരുവരും താമസിക്കുന്നത്. വക്കാലത്ത് നാരായണൻ കുട്ടി, രാക്ഷസരാജാവ്, അപരിചിതൻ, സ്വപ്നക്കൂട് എന്നിങ്ങനെ ഒട്ടേറെ മലയാള സിനിമകളിൽ മന്യ വേഷമിട്ടിട്ടുണ്ട്. 2010ൽ റിലീസായ പതിനൊന്നിൽ വ്യാഴം എന്ന ചിത്രമാണ് താരം അവസാനമായി അഭിനയിച്ചത്.

Story Highlights – manya reacts to trolls

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top